പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

ഫസ്റ്റ്‌ബെല്‍; പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ജനുവരി 31 മുതല്‍ ആരംഭിക്കും

Jan 28, 2021 at 8:53 pm

Follow us on

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴി പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ജനുവരി 31 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്. തിങ്കളാഴ്ച മുതല്‍ രാവിലെ ഓരോ ക്ലാസുകളായാണ് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം.
ജനുവരി 30ന് പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയാകും. ക്ലാസുകള്‍ എപ്പിസോഡുകള്‍ തിരിച്ച് firstbell.kite.kerala.gov.in  പോര്‍ട്ടലില്‍ ലഭിക്കും. ഇതിനു പുറമെ പ്ലസ്ടു പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ ഉള്‍പ്പെടുന്ന എപ്പിസോഡുകളും ഓരോ എപ്പിസോഡിലേയും ഫോക്കസ് ഏരിയയുടെ സമയദൈര്‍ഘ്യവും പോര്‍ട്ടലില്‍ ലഭ്യമാക്കും. കുട്ടികള്‍ക്ക് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയയിലുള്ള പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ കാണുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

മൊത്തം ക്ലാസുകളുടെ സമയക്രമത്തിലും തിങ്കളാഴ്ച മുതല്‍ മാറ്റമുണ്ട്. അംഗനവാടി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍ ഇനി തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 11 മണിക്കായിരിക്കും. പ്ലസ് വണ്‍ കുട്ടികള്‍ക്ക് ഈ ദിവസങ്ങളില്‍ 7 ക്ലാസുകളുണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനി പ്ലസ് വണ്‍കാര്‍ക്ക് കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം ജനുവരി 17-ന് പൂര്‍ത്തിയാക്കിയിരുന്നു. സമയക്രമവും ക്ലാസുകളും തുടര്‍ച്ചയായി ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News