തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ജനറല്‍, എം.എസ്.ഡബ്ല്യു, എം.എസ്.സി ബോട്ടണി ഏപ്രില്‍ 2020 പരീക്ഷകളുടെയും എസ്.ഡി.ഇ പ്രീവിയസ് എം.എ ഹിന്ദി, സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍ 2019 മെയ് പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ബി.വോക് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2019 മൂന്നാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ 29നും, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 8നും ആരംഭിക്കും. സര്‍വകലാശാല നിയമവിഭാഗത്തിലെ 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം ഏപ്രില്‍ 2020 പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും.
