പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കേരളം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച പുരോഗതി മികച്ചതെന്ന് റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Jan 26, 2021 at 11:00 am

Follow us on

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ കേരളം കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ നൽകിയ സന്ദേശത്തിലാണ് ഗവർണർ സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായതും, നീതി ആയോഗിന്റെ ദേശീയ സ്‌കൂൾ വിദ്യാഭ്യാസ ഇൻഡക്‌സിൽ സംസ്ഥാനം ഒന്നാമതായതും വിദ്യാഭ്യാസ മേഖലയിലുള്ള കേരളത്തിന്റെ മുന്നേറ്റമാണെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലക്ക് തുടക്കം കുറിച്ചതും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ആന്റ് ടെക്‌നോളജി സ്ഥാപിച്ചതും ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സൗകര്യം ഒരുക്കാനുള്ള കേരളത്തിന്റെ നടപടി അഭിനന്ദനാർഹമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിട്ട മേഖലകളിൽ ആവശ്യമായ ഇന്റർനെറ്റ് സംവിധാനവും കുട്ടികൾക്ക് ടെലിവിഷനും ലഭ്യമാക്കാൻ ഫലപ്രദമായ നടപടികളാണ് ഈ സർക്കാർ കൈക്കൊണ്ടതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. വികസിത സുശക്ത സ്വാശ്രയ ഭാരതം; സുന്ദര സ്വയംപര്യാപ്ത നവകേരളം എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും ഇതിനായി ഒരുമയോടെ മുന്നേറാമെന്നും ചടങ്ങിൽ ഗവർണർ പറഞ്ഞു.

\"\"

Follow us on

Related News