പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പ്രവേശനവും

Jan 26, 2021 at 7:23 pm

Follow us on

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും.

  • എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2020 വൈവാവോസി, സൈമല്‍ടേനിയസ് ട്രാന്‍സ്ലേഷന്‍ പരീക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ 10 വരെ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
  • എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. സോഷ്യോളജി ഏപ്രില്‍ 2020 വൈവാവോസി, ഫെബ്രുവരി 1 മുതല്‍ 17 വരെ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകളിലേക്കും അഫിലിയേറ്റഡ് കോളജുകളിലേക്കും 2020-21 അധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി 30 വരെ നീട്ടി. പി.ജി. ക്യാപ് ലേറ്റ് രജിസ്ട്രേഷന്‍ സൗകര്യം 29 വരെ ലഭ്യമായിരിക്കും.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് കോഴ്സുകളുടെ റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കില്‍ 26-ന് മുമ്പായി phyednentranceuoc@gmail.com എന്ന ഇ-മെയിലില്‍ അറിയിക്കണം

സ്പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ 2020-22 അധ്യയനവര്‍ഷത്തെ എം.പി.എഡ് കോഴ്സിന് എസ്.സി.-2, എസ്.എടി.-2, എല്‍.സി.-1, ഇ.ഡബ്ല്യു.എസ്.-1 എന്നീ ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നു. യോഗ്യതയുള്ളവര്‍ സര്‍വകലാശാല ഡയറക്ട്രേറ്റ് ഓഫ് അഡ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിച്ച് കായികനേട്ടങ്ങളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ mpedentrance2020@gmail.com എന്ന ഇ-മെയിലില്‍ 28-ന് മുമ്പായി അയക്കേണ്ടതാണ്.

\"\"

Follow us on

Related News