തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിങ് & പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും പുതിയതായി കോളജ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ജനുവരി 25 മുതല്‍ 27ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. മുന്‍ അലോട്ട്മെന്റുകള്‍ വഴി സ്വാശ്രയ കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും എന്‍.ഒ.സി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് 27ന് വൈകിട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
