പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

Jan 22, 2021 at 7:55 pm

Follow us on

കണ്ണൂര്‍: രണ്ടാം സെമസ്റ്റര്‍ പി. ജി. ഡി. എല്‍. ഡി (മെയ് 2020) പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. റെഗുര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 27 മുതല്‍ 30 വരെ ഓണ്‍ലൈനായി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. സപ്ലിമെന്ററി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ ജനുവരി 27വരെ പിഴയില്ലാതെ സമര്‍പ്പിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍

പഠന സഹായി വിതരണം
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ സ്വയം പഠന സഹായികള്‍ ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 10.30 മുതല്‍ 2.30 വരെ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല നല്‍കിയ തിരിച്ചറിയല്‍ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കോഷന്‍ഡെപ്പോസിറ്റ് വിതരണം
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍, സ്വാമി ആനന്ദതീര്‍ത്ഥ കാമ്പസ്സിലെ ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ 2018-20 അധ്യയനവര്‍ഷം എം.എസ്.സി ഫിസിക്‌സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ ഫെബ്രുവരി 2നകം ഓഫീസില്‍ നേരിട്ടുഹാജരാകുക. ഫോണ്‍ : 04972806401.

\"\"

Follow us on

Related News