പ്രധാന വാർത്തകൾ
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു താത്കാലിക ഒഴിവ്; അപേക്ഷകള്‍ ക്ഷണിച്ചു

Jan 21, 2021 at 10:06 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വര്‍ക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 2021 ജനുവരി ഒന്നിന് 41 വയസ് കവിയാത്തവരായിരിക്കണം അപേക്ഷകര്‍. എം.എസ്.ഡബ്ല്യൂ/ എല്‍.എല്‍.ബിയും കുട്ടികളുടെയും വനിതകളുടെയും മേഖലയില്‍ സോഷ്യല്‍ വര്‍ക്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ശമ്പളം 15,000 രൂപ.

താല്‍പ്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 29നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണെങ്കില്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.

\"\"

Follow us on

Related News