പ്രധാന വാർത്തകൾ
ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെബിഎസ് സി നഴ്‌സിങ് സ്‌പോട്ട് അലോട്ട്‌മെന്റ് 27ന്: പ്രവേശനം 29വരെവിവിധ വകുപ്പുകളിലെ പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട്‌ ചെയ്യാൻ നിർദേശംഅഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സിവിൽ സർവീസ് പരീക്ഷ: ന്യൂനപക്ഷ ഉദ്യോഗാർത്ഥികളുടെ ഫീസ് റീം ഇംബേഴ്‌സ്ന് അപേക്ഷ ജനുവരി 27വരെ

Jan 20, 2021 at 9:08 am

Follow us on

തിരുവനന്തപുരം: സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഫീസ് റീം ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴിസ്, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. www.minoritywelfare.kerala.gov.in എന്ന ലിങ്കിലൂടെ ജനുവരി 27 വരെ അപേക്ഷ സ്വീകരിക്കും. കോഴ്‌സ് ഫീസായി 20,000 രൂപയും ഹോസ്റ്റൽ ഫീസായി 10,000 രൂപയുമാണ് നൽകുന്നത്. അപേക്ഷകർ കേരള സിവിൽ സർവ്വീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച്-പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നവരും, നോൺ ക്രിമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം, അത്തരം സ്ഥാപനങ്ങളിൽ ഫീസ് അടച്ചതിന്റെ അസ്സൽ രസീതിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിക്കണം. അപേക്ഷകരുടെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത്. ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. 80 ശതമാനം അനുകൂല്യം മുസ്ലീം വിദ്യാർത്ഥികൾക്കും, 20 ശതമാനം മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്നവർക്കുമായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ഫോൺ: 0471-2300524 വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in.

\"\"

Follow us on

Related News

ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്

ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം:ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ...