തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പിൽ കാർട്ടോഗ്രാഫിക് റെക്കാർഡ്, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം എന്നീ പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജനുവരി 22ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പാർക്ക് വ്യൂവിലുള്ള കേരളം ചരിത്ര പൈതൃക മ്യൂസിയത്തിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും, ആർക്കൈവൽ സ്റ്റഡീസ്, കൺസർവേഷൻ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പ്രസ്തുത സർട്ടിഫിക്കറ്റുകളും, അസ്സൽ പകർപ്പും, ബയോഡേറ്റയും ഹാജരാക്കണം. പ്രായപരിധി സർക്കാർ നിയമാനുസൃതം.
