പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

\’ദി ഗുഡ് പൊളിറ്റീഷ്യന്‍ പ്രോഗ്രാം\’ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Jan 19, 2021 at 12:15 pm

Follow us on

ന്യൂഡൽഹി: ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂൾ ഓഫ് ഡെമോക്രസി രാഷ്ട്രീയത്തിൽ താത്‌പര്യമുള്ളവർക്കായി ആറുമാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. \’ദി ഗുഡ് പൊളിറ്റീഷ്യന്‍ പ്രോഗ്രാം\’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വന്തം പ്രവർത്തനമേഖലയിൽ നിന്നുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാം.
നോമിനേഷൻ, കാമ്പയിനിങ്, നെറ്റ് വർക്കിങ്, വിഭവസമാഹരണം, ജനകീയ വിഷയങ്ങൾക്ക് പരിഹാരം കാണൽ തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം. പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള റെസിഡൻഷ്യൽ ക്യാമ്പ്, പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ നേരിട്ടുള്ള മാർഗനിർദേശം, പരിശീലനം, പരിചയസമ്പന്നരുമായുള്ള ആശയവിനിമയം തുടങ്ങിയവ പ്രോഗ്രാമിന്റെ സവിശേഷതകളാണ്. രണ്ട് ലക്ഷം രൂപയാണ് പരിശീലന ഫീസ്. പരിശീലന പരിപാടിയിൽ മികവ് പുലർത്തുന്നവർക്ക് 100 ശതമാനം വരെ സ്കോളർഷിപ്പ് ലഭിക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പരിജ്ഞാനമുള്ള 12-ാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. https://www.indianschoolofdemocracy.org എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 14 വരെ അപേക്ഷ സമർപ്പിക്കാം. വീഡിയോ ഇന്റർവ്യൂ, അഭിരുചിപരീക്ഷ, വാരാന്ത്യ ബൂട്ട് ക്യാമ്പ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

\"\"

Follow us on

Related News