പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: ഇനി 4 നാൾ പാലക്കാടൻ വിസ്മയംകേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും

സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് നിയമനം: ജനുവരി 25 നകം ഹാജരാക്കണം

Jan 16, 2021 at 10:12 pm

Follow us on

തിരുവനന്തപുരം: സർക്കാർ സ്ഥാപനത്തിൽ സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്ററുടെ ഒഴിവിലേക്ക്താൽകാലിക നിയമനം. സോഷ്യൽവർക്ക്, എക്കണോമിക്‌സ്, വിമൻ സ്റ്റഡി, നിയമം, ഗവേണൻസ്, ബന്ധപ്പെട്ട മറ്റ് ശാഖകൾ എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വനിതകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടറിലെ അറിവ്, ബന്ധപ്പെട്ട മേഖലയിൽ പി.എച്ച്.ഡി അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
40-45 ആണ് പ്രായപരിധി. 52,500 രൂപയാണ് പ്രതിമാസ വേതനം. 25നകം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Follow us on

Related News