കിലെ സിവിൽ സർവീസ് അക്കാഡമിയിൽ ക്രാഷ് കോഴ്‌സ്: അപേക്ഷ ജനുവരി 23 വരെ സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിൽ ആരംഭിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയുടെ ഉദ്ഘാടനം ജനുവരി 21ന് രാവിലെ 11ന് വഞ്ചിയൂർ ലേബർ ഫണ്ട് ബോർഡ് കെട്ടിടത്തിൽ വച്ചു നടത്തും. തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. തുടക്കത്തിൽ ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ നീളുന്ന നാല് മാസത്തെ ക്രാഷ് കോഴ്‌സാണ് നടത്തുക. 10,000 രൂപയും 18 ശതമാനം ജിഎസ്ടി ട്യൂഷൻ ഫീസും, 2000 രൂപ കോഷൻ ഡിപ്പോസിറ്റുമാണ് അടയ്‌ക്കേണ്ടത്. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന തൊഴിലാളിയുടെ മക്കളും, ആശ്രിതരും ജനുവരി 23 നകം ബന്ധപ്പെട്ട തൊഴിൽ ക്ഷേമനിധി ബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിത സർട്ടിഫിക്കറ്റുമായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്, നാലാംനില, പിഎംജി, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695033.
ഫോൺ:0471-2309012, 2307742. ഇമെയിൽ: kiletvm@gmail.com.

Share this post

scroll to top