തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ക്രാഷ് കോച്ചിങ് ക്ലാസുകൾ ഓൺലൈനായി ജനുവരി 17 മുതൽ ആരംഭിക്കും. വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഫിനിഷിങ് സ്കൂൾ ആണ് ഏഴ് ദിവസം നീളുന്ന ക്രാഷ് കോഴ്സ് നഴ്സുമാർക്കായി തയ്യാറാക്കുന്നത്. കൂടുതൽ വിവരങ്ങൾ: 9496015002, 0471-2365445, 0497-2800572, 9496015018 എന്നീ നമ്പരുകളിലും www.kswdc.org, www.reach.org.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും.
