പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് ഈ വർഷം എത്തുന്നത് മികച്ച പുസ്തകങ്ങൾ

Jan 12, 2021 at 8:01 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വായനശാലകളിലേക്ക് ഈ വർഷം എത്തിക്കുക മികച്ച പുസ്തകങ്ങൾ. എന്‍.സി.ഇ.ആര്‍.ടി., എസ്.സി.ഇ.ആര്‍.ടി., നാഷണല്‍ ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ബുക്ക് മാര്‍ക്ക് തുടങ്ങിയ ഏജന്‍സികളുടെ നവീന പുസ്തകങ്ങളാണ് പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളില്‍ ഇത്തവണ എത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള വായനാ പുസ്തകങ്ങളാകും ലൈബ്രറികളിലെത്തുക. സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ തെരെഞ്ഞെടുക്കല്‍ ശില്‍പ്പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈജ്ഞാനിക അക്കാദമിക ശേഷികളും സര്‍ഗാത്മകതയും വളര്‍ത്താന്‍ പ്രാപ്തമാക്കുന്ന പുതിയ പുസ്തകങ്ങളാണ് സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തില്‍ വിദഗ്ധര്‍ തിരെഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പുസ്തകങ്ങളാണ് ഇക്കുറി തെരഞ്ഞെടുക്കുന്നത്. ഓരോ ക്ലാസിലേയും കുട്ടികളുടെ പ്രായത്തിനും വായനാബോധന പ്രക്രിയയ്ക്ക് ഉതകുന്നതരത്തിലുമുള്ള പുസ്തകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. പുസ്തകങ്ങളുടെ തെരെഞ്ഞെടുക്കല്‍ ശില്‍പ്പശാല സമഗ്രശിക്ഷാ, കേരളം ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ഡോ.അബുരാജ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.സി.രാമകൃഷ്ണന്‍ സമഗ്രശിക്ഷാ, കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എ.കെ.സുരേഷ്കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ ആര്‍.എസ്.ഷിബു, കെ.എസ്.ശ്രീകല തുടങ്ങിയവര്‍ പ്രസംഗിച്ചു.

\"\"
\"\"

Follow us on

Related News