കൊച്ചിന്‍ ഷിപ്പിയാർഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി: ജനുവരി 15 വരെ അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ഷിപ്പിയാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 62 ഒഴിവുകളിലേക്കാണ് അവസരം.
അപേക്ഷിക്കുവാനുള്ള അവസാന തീയതി ജനുവരി 15 വരെയാണ്. രണ്ടു വർഷത്തെ പരിശീലനമാണ്. പരിശീലന കാലയളവിൽ ആദ്യ വര്ഷം 12600 രൂപ സ്റ്റൈപെൻഡ് ലഭിക്കും. പരിശീലനത്തിനുശേഷം ഒരു വർഷത്തെ കരാർ നിയമനത്തിനും സാധ്യതയുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top