ആംഗ്യഭാഷാ പരിഭാഷ അധ്യാപക നിയമനം: അഭിമുഖം 18ന്

തിരുവനന്തപുരം: കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളജിൽ കംപ്യൂട്ടർ എൻജിനിയറിങ് (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ ഒഴിവുണ്ട്. രണ്ട് അധ്യാപകരുടെ ഒഴിവുകളാണ് ഉള്ളത്. എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗേജ് ഇന്റർപ്രേട്ടേഷൻ (ആർ.സി. ഐ അംഗീകാരം) ആണ് യോഗ്യത. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ജനുവരി 18 ന് രാവിലെ പത്തിന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സർക്കാർ വനിത പോളിടെക്‌നിക്ക് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ കുടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gwptctvpm.org.

Share this post

scroll to top