പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

സയൻസ് ബിരുദ പഠനത്തിന് പ്രതിഭ സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

Jan 11, 2021 at 2:07 pm

Follow us on

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭ സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിൽ നിന്ന് 2019-20 വർഷം (പ്ലസ് ടു സയൻസ്) എല്ലാ വിഷയങ്ങളിലും, പരീക്ഷയിൽ മൊത്തമായും 90 ശതമാനം മാർക്ക്‌ നേടി, അടിസ്ഥാന സയൻസ് വിഷയത്തിൽ ബിരുദത്തിന് പ്രവേശനം നേടിയവരായിരിക്കണം. പട്ടിക വിഭാഗക്കാർക്ക് 80ശതമാനം മാർക്ക്‌ ഉള്ളവർക്കും അപേക്ഷിക്കാം. ബേസിക്, ബി എസ് സി നാച്ചുറൽ സയൻസ്, ഇന്റഗ്രേറ്റ് ബി എസ് സി-എം എസ് സി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ പ്രവേശനം നേടിയിരിക്കണം. അവശ്യമുള്ള 23 പഠനശാഖകൾ സൈറ്റ് ലിസ്റ്റിൽ നിന്നും ലഭിക്കും. 75ശതമാനം മാർക്കോടെ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സ് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പിജി പഠനത്തിന് സ്കോളർഷിപ്പ് തുടർന്ന് ലഭിക്കും. അതിൽ പകുതിയും പെൺകുട്ടികൾക്കായിരിക്കും. മാത്തമാറ്റിക്കൽ, ഫിസിക്കൽ, ലൈഫ് സയൻസ് എന്ന രീതിയിൽ തിരിച്ച് സയൻസിലെ മൊത്തം മാർക്ക്‌ നോക്കി പ്രത്യേകം റാങ്ക് ചെയ്തായിരിക്കും സെലെക്ഷൻ. 30, 40, 30 ശതമാനം സ്ക്കോളർഷിപ്പുകൾ ഈ മൂന്ന് വിഭാഗക്കാർക്കായിരിക്കും. 5 വർഷങ്ങളിലായി ലഭിക്കുന്ന വാർഷിക സ്ക്കോളർഷിപ് 12000, 18000, 24000, 40000, 60000 രൂപ എന്ന കണക്കിലായിരിക്കും. കൂടാതെ 8 വിദ്യാർഥികൾക്ക്‌ തിരുവനന്തപുരം ഐസറിൽ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും. The head, women scientist division, kerala state council for scince, technology and environment, sasthra bhavan, pattom, തിരുവനന്തപുരം- 695004, ഫോൺ: 0471-25483446, മെയിൽ prathibhascolars2021@gmail.com, വെബ്സൈറ്റ്: https://kscste.kerala.gov.in.

\"\"

Follow us on

Related News