തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ജനുവരി 18നകം അപേക്ഷ സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ, സ്വയംഭരണ സ്ഥാപനങ്ങളിലോ നൈറ്റ് വാച്ച്മാന്‍/സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവരായിരിക്കണം അപേക്ഷകര്‍. 16500-35700 രൂപയാണ് ശമ്പളം . താല്‍പ്പര്യമുള്ള ജീവനക്കാര്‍ കെ.എസ്.ആര്‍-144 അനുസരിച്ചുള്ള പ്രൊഫോര്‍മയും ബയോഡേറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ എന്‍.ഒ.സിയും ഉള്‍പ്പെടെ അപേക്ഷിക്കണം. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
വിലാസം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, അഞ്ചാംനില, ശാന്തിനഗര്‍, തിരുവനന്തപുരം.