പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എസ്.എസ്.എൽ.സി പരീക്ഷയക്ക് സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Jan 9, 2021 at 1:53 pm

Follow us on

തിരുവനന്തപുരം: മാർച്ചിൽ നടക്കാനിരിക്കുന്ന എസ്.എസ്‌.എൽ.സി പരീക്ഷക്ക് സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷക ക്ഷണിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. സർട്ടിഫിക്കറ്റ് സ്ക്കൂളിലെ പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയതായിരിക്കണം. മെഡിക്കൽ ബോർഡിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യമില്ല. പ്രധാന അധ്യാപകർ അനുബന്ധ രേഖകൾ ജനുവരി 25 ന് മുൻപായി അതത് ജില്ലാവിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. ജനുവരി 30 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഡി.ഇ.ഒ മാർ സ്വീകരിക്കുന്നതല്ല. ശ്രവണ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിദ്യാർത്ഥികൾക്ക് മാത്രമേ ഗ്രേഡ് മാർക്ക് ലഭിക്കുകയുള്ളു. അർഹതയില്ലാത്ത വിദ്യാർത്ഥികൾ ആനുകൂല്യങ്ങൾ നേടുന്നുവെന്ന് ബോധ്യപ്പെട്ടാൽ അത് പിൻവലിക്കാനുള്ള അധികാരം പൊതുവിദ്യാഭ്യാസവകുപ്പിനുണ്ട്. മറ്റ് വിഭാഗങ്ങളിൽപ്പെടുന്ന വൈകല്യമുള്ളവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.education.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്.

\"\"

Follow us on

Related News