എംബിബിഎസ് എൻആർഐ ക്വാട്ട കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പുതുക്കിയ എംബിബിഎസ് എൻആർഐ കാറ്റഗറി ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുതുതായി ഉൾപ്പെട്ടിട്ടുള്ള വരെ കൂടി പരിഗണിച്ചാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എൻആർഐ യുടെ സാധ്യത ലിസ്റ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എംബിബിഎസ് പ്രവേശനം ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികളെ പരിഗണിച്ചും, നിലവിലെ ഒഴിവനുസരിച്ചും ആയിരിക്കും സാധ്യത ലിസ്റ്റ്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർ 11 ന് വൈകിട്ട് 3 ന് മുൻപായി കോളജുമായി ബന്ധപ്പെട്ട് പ്രവേശനം നേടണം. 11 ന് ശേഷവും എൻആർഐ സീറ്റിൽ ഒഴിവുണ്ടെങ്കിൽ അത് സ്റ്റേറ്റ് മെറിറ്റ് സീറ്റാക്കി മാറ്റുന്നതാണ്.

Share this post

scroll to top