കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഫലവും പ്രവേശനവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എസ്.സി. മാത്തമറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിന് കോളജുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും തുടര്‍ന്ന് വരാവുന്ന ഒഴിവുകളിലേക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ജനുവരി 5-നുള്ളില്‍ ലേറ്റ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും ഓണ്‍ലൈനായോ കോളജില്‍ നേരിട്ടോ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. അപേക്ഷയില്‍ തെറ്റ് വരുത്തിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കോളജില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് കോളജുകള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് 12 മുതല്‍ 14-ന് വൈകീട്ട് 3 മണി വരെ പ്രവേശനം നേടാവുന്നതാണ്.

ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല 2014 സ്‌കീം 2019 പ്രവേശനം 3, 5 സെമസ്റ്റര്‍ ബി.ടെക്. (കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം), മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 22 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2005 മുതലുള്ള പ്രവേശനത്തില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ട ബി.കോം. വിദ്യാര്‍ത്ഥികള്‍ക്ക് അവസാന വര്‍ഷ പാര്‍ട്ട്-3 പേപ്പറുകളില്‍ നടത്തുന്ന വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും 19-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top