കോട്ടയം: 2020 ഡിസംബര്‍ നാലിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ അവസാന വര്‍ഷ എം.പി.ടി. (2013 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അഞ്ചുവരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- 2020 ഡിസംബര്‍ നാലിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2016 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അഞ്ചുവരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാഫലം
2019 ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ് സി. സൈബര്‍ ഫോറന്‍സിക് മോഡല്‍ 3 പരീക്ഷയുടെ ഇടപ്പള്ളി സ്റ്റാസ് കോളജിലെ വിദ്യാര്‍ത്ഥികളുടെ (2018 അഡ്മിഷന്‍ റഗുലര്‍) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 20 വരെ അപേക്ഷിക്കാം.