ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിവിധ തസ്തികകളിലെ നിയമനങ്ങൾക്കായി നടത്തുന്ന എൻ.ടി.പി.സി പരീക്ഷയുടെ രണ്ടാംഘട്ടം ജനുവരി 16 മുതൽ ആരംഭിക്കും. സ്റ്റേഷൻ മാസ്റ്റർ, ഗുഡ്‌സ് ഗാർഡ് തുടങ്ങി 35,208 വിവിധ ഒഴിവുകളിലേക്കായി ഏകദേശം 1.26 കോടി പേരാണ് അപേക്ഷിച്ചിട്ടുള്ളത്. 27 ലക്ഷം പേരാണ് കമ്പ്യൂട്ടർ അധിഷ്ഠിതമായ രണ്ടാംഘട്ട പരീക്ഷയെയുതുന്നത്. ജനുവരി 13 വരെ മോക്ക് ടെസ്റ്റിനുള്ള സൗകര്യവും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഒരുക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രം, തീയതി എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ ജനുവരി 6 മുതൽ ആർ.ആർ.ബി വെബ്സൈറ്റിൽ ലഭ്യമാകും.

എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
JOIN OUR WHATSAPP CHANNEL...