കണ്ണൂര്‍: ബി. ടെക്ക്. സെഷനല്‍ അസ്സസ്‌മെന്റ് ഇംപ്രൂവ്‌മെന്റ് (ഫെബ്രുവരി 2021) പരീക്ഷകള്‍ക്കു പിഴയോട് കൂടി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജനുവരി 21 വരെ നീട്ടി.
പഠന സഹായി വിതരണം
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്നാം വര്‍ഷ ബിരുദ, രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി വിദ്യാര്‍ത്ഥികളുടെ സ്വയം പഠന സഹായികള്‍ ജനുവരി 8ന് രാവിലെ 10.30 മുതല്‍ 2.30 വരെ എന്‍.എ.എസ് കോളേജ് കാഞ്ഞങ്ങാട് വെച്ച് വിതരണം ചെയ്യും.എന്‍.എ.എസ് കോളജ് കാഞ്ഞങ്ങാട്, സെന്റ് പയസ് കോളജ് രാജപുരം, ഇകെഎന്‍എം എളേരിത്തട്ട് എന്നീ കോളജുകള്‍ പരീക്ഷ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തവര്‍ക്കാണ് പഠന സഹായികള്‍ ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല നല്‍കിയ തിരിച്ചറിയല്‍ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുക. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ട്യൂഷന്‍ ഫീസ്
രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് 3945 രൂപ പിഴയില്ലാതെ ജനുവരി 31 വരെയും 335 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും സ്വീകരിക്കും.