പ്രധാന വാർത്തകൾ
ഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും: ഒന്നാംവർഷ ബിരുദ ക്ലാസുകൾ പിന്നീട്

Jan 3, 2021 at 3:48 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. മാസങ്ങൾക്ക് ശേഷം അധ്യയനം പുന:രാരംഭിക്കുമ്പോൾ കർശന കോവിഡ് പ്രതിരോധ മാർഗങ്ങളാണ് കോളജുകളിലും സർവകലാശാലകളിലും കൈക്കൊള്ളുക. നാളെ മുതൽ അവസാന വർഷ ക്ലാസുകളാണ് ആരംഭിക്കുന്നത്. ഒന്നാംവർഷ ബിരുദ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കുന്നില്ല. സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, ഫൈൻ ആർട്സ്, ലോ, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളജുകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാണ് ആദ്യം ക്ലാസുകൾ ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളിൽ എല്ലാ വിദ്യാർഥികൾക്കും ജനുവരി 4ന് ക്ലാസ് ആരംഭിക്കും. പാഠഭാഗങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ശനി പ്രവർത്തിദിനമാക്കുമെന്നാണ് നിർദേശം. കോളജുകളും സർവകലാശലകളും രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.
സാമൂഹിക അകലം പാലിക്കാൻ ക്ലാസുകൾ 2 ബാച്ചുകൾ ആക്കി തിരിക്കാനും നിർദേശമുണ്ട്. ഒരു വിദ്യാർത്ഥിക്ക് പരമാവധി 5 മണിക്കൂർ ക്ലാസ് നൽകും. നാളെ ആരംഭിക്കുന്നതിനു മുന്നോടിയായി ക്ലാസ് മുറികൾ, ലാബ്, ഹോസ്റ്റൽ എന്നിവയുടെ ശുചീകരിക്കണം ഭൂരിഭാഗം കോളജുകളിലും പൂർത്തിയായി.

\"\"

Follow us on

Related News