പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നിർഭയ സെല്ലിൽ ഡെപ്യൂട്ടേഷൻ നിയമനം

Jan 2, 2021 at 3:28 pm

Follow us on

തിരുവനന്തപുരം : വനിത ശിശുവികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡെപ്യൂട്ടേഷൻ നിയമനം. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിലേക്കാണ് നിയമനം. വനിത ശിശുവികസന /സാമൂഹ്യനീതി വകുപ്പിലെ അഡീഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ തസ്തികയിലുള്ളവരിൽ നിന്നും തതുല്യമായ തസ്തികയിൽ മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ നിയമനത്തിന് മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരായ അപേക്ഷകർക്ക് എം.എസ്.ഡബ്ല്യൂ/ സോഷ്യൽ സയൻസിലുള്ള ബിരുദാനന്തര ബിരുദം വേണം. ഇതിനു പുറമേ അതിജീവിക്കപ്പെട്ട സ്ത്രീകൾ/ കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങളിലും പെൺകുട്ടികളുമായി ബന്ധപ്പെട്ട ക്ഷേമ/ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനും പത്ത് വർഷത്തെ പരിചയം വേണം. താൽപര്യമുള്ള ഉദ്യോഗസ്ഥർ വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷൻ അപേക്ഷ, ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കണം.
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളതും പദ്ധതി നിർവഹണ രംഗത്ത് 15 വർഷത്തിലധികം മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള എൽ.എൽ.ബി/ എം.എസ്.ഡബ്ല്യൂ ബിരുദം നേടിയിട്ടുള്ള വനിതകൾക്ക് കരാർ നിയമനത്തിനായി അപേക്ഷിക്കാം. കരാർ നിയമനത്തിനുള്ള അപേക്ഷയിൽ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, സേവനപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷകൾ വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ ജനുവരി അഞ്ചിനകം ലഭ്യമാക്കണം.

\"\"

Follow us on

Related News