പ്രധാന വാർത്തകൾ
ഹയർസെക്കന്ററി ചോദ്യ പേപ്പറുകളും ട്രഷറിയിൽ സൂക്ഷിക്കുക: ആവശ്യം ശക്തമാക്കി ജീവനക്കാർപ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാംപാലക്കാട്‌ ജില്ലയിൽ 2 ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചുഎസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റംഅടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാംസാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ, എംഐഎസ് കോർഡിനേറ്റർ: തൊഴിൽ വാർത്തകൾഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം28 കോളജുകളിൽ പൂർത്തിയായ റൂസ പദ്ധതികൾ നാടിന് സമർപ്പിച്ചുസിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

സർക്കാർ മെഡിക്കൽ കോളജുകളിൽ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Jan 1, 2021 at 12:46 pm

Follow us on

തിരുവനന്തപുരം : വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്‌സുകളിലെ പ്രവേശനത്തിന്  AIAPGET-2020 യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രോസ്‌പെക്ടസ് (ക്ലോസ് 5.1) പ്രകാരമുള്ള യോഗ്യതയും,ബി.എച്ച്.എം.എസ്. (ഡയറക്ട്/ ഗ്രേഡഡ്) അഥവാ കേന്ദ്ര ഹോമിയോ കൗൺസിൽ തത്തുല്യമായി അംഗീകരിച്ച ബിരുദമുള്ള കേരളീയരായ ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷിക്കാം. ജനറൽ വിഭാഗം അപേക്ഷകർക്ക്‌ 2020 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും ഹോമിയോപ്പതി മെഡിക്കൽ കോളജുകളിലെ അധ്യാപകർക്കും പരമാവധി അഞ്ച് വർഷത്തെ വയസ്സിളവ് അനുവദിക്കും. അപേക്ഷിക്കുന്നവരിൽ അധ്യാപക ക്വാട്ടയിൽ ഉള്ളവർക്ക് 2020 ജൂലൈ 31ന് 50 വയസ്സും മെഡിക്കൽ ക്വാട്ടയിൽ ഉള്ളവർക്ക് 46 വയസ്സും കവിയാൻ പാടില്ല.

\"\"


എ.ഐ.ഐ.എ 2020 ൽ നടത്തിയ പ്രവേശന പരീക്ഷ  യുടെ റാങ്ക് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. ജനുവരി മൂന്നിന് വൈകിട്ട് മുന്നു വരെ www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. ഇ-ചെലാൻ മുഖേനയോ,ഓൺലൈൻ പേയ്‌മെന്റായോ, ഫീസ് അടയ്ക്കാം. ഇ-ചെലാൻ ഉപയോഗിക്കുന്നവർ കേരളത്തിലെ  ഏതെങ്കിലും ഹെഡ് പോസ്റ്റാഫീസ്/സബ് പോസ്റ്റാഫീസിൽ പണം അടയ്ക്കണം. അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റ്/ അനുബന്ധ രേഖകൾ എന്നിവ ഫീസ് അടച്ചതിനുശേഷം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിച്ചതിനുശേഷം അനുബന്ധ രേഖകൾ പുതുതായി ഉൾപെടുത്താൻ കഴിയില്ല. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റ്/മറ്റു അനുബന്ധ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയയ്‌ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.

Follow us on

Related News