പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നോട്ട്

Dec 30, 2020 at 6:48 pm

Follow us on

തിരുവനന്തപുരം: ജനുവരി 1 മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിലെ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. ഏറെകാലത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ക്ലാസ് മുറികള്‍, ലൈബ്രറി, ലാബ് തുടങ്ങിയവയും പ്രധാനമായി ടോയ്ലറ്റുകളുമാണ് ശുചീകരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. സാനിറ്റൈസര്‍, സോപ്പ്, തെര്‍മല്‍ സ്‌കാനര്‍, തെര്‍മോഷീറ്റ് തുടങ്ങിയവ സ്‌കൂളുകളില്‍ സജ്ജീകരിക്കുന്നുണ്ട്. ജനുവരി ഒന്നിനകം ഇവ പൂര്‍ത്തിയാക്കും.

\"\"

ജലജന്യരോഗങ്ങള്‍ വ്യാപകമാകുന്നതിനാല്‍ കിണറുകളുടെയും വാട്ടര്‍ ടാങ്കുകളുടെയും ശുചീകരണവും പ്രധാനമാണ്. ആയതിനാല്‍ ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നിലവില്‍ വിവിധ പരീക്ഷകള്‍ നടക്കുന്ന സ്‌കൂളുകളും കോളജുകളും അഗ്നിരക്ഷാസേന അണുവിമുക്തമാക്കുന്നുണ്ട്.

\"\"

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതിനെക്കുറിച്ച് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗം വിളിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സ്‌കൂള്‍ സ്റ്റാഫ് മീറ്റിംഗ് കൂടാനും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രാവര്‍ത്തികമാകുന്നത് ആലോചിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഗീത അറിയിച്ചു.

\"\"

Follow us on

Related News