പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷാ പരിശീലനം; ജനുവരി 10നകം അപേക്ഷിക്കണം

Dec 29, 2020 at 9:54 pm

Follow us on

തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രപ്തരാക്കുന്നതിനുവേണ്ടിയുള്ള ഐ.എം.ജി ഓണ്‍ലൈന്‍ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 10നകം, ഡയറക്ടര്‍, ഐ.എം.ജി, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന മേല്‍ വിലാസത്തിലോ/  imgtvpm@gmail.com  എന്ന മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം.

അടുത്ത ഡിപ്പാർട്ടുമെന്റൽ പരീക്ഷക്ക് അപേക്ഷിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാർശയോടുകൂടി അപേക്ഷയോടൊപ്പം അയക്കണം. പരിശീലന കാലാവധി മുഴുവനും പരിശീലനത്തിൽ പങ്കെടുത്തുകൊള്ളാമെന്നുള്ള ഒരു സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യണം.

കോഴ്‌സ് ഫീസായി 5,000 രൂപ പരിശീലന തിയതിക്കു മൻപ് തുക ഡയറക്ടർ, ഐ.എം.ജി, തിരുവനന്തപുരം എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ ബാങ്ക് അക്കൗണ്ട് വഴിയോ (A/c No. 57044155939 IFSC: SBIN0070415, State Bank of India, Vikas Bhavan, Thiruvananthapuram) അടയ്ക്കണം.

\"\"

Follow us on

Related News