ന്യൂഡൽഹി : ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT 2021) ന് ജനുവരി 1 മുതൽ അപേക്ഷിക്കാം. 5 വർഷത്തെ ഇന്റഗ്രേറ്റഡ് ലോ ബിരുദതല പ്രവേശനത്തിന് കുറഞ്ഞത് 45 ശതമാനം മാർക്കും പട്ടിക വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്കും അതല്ലെങ്കിൽ തത്തുല്യ ഗ്രേഡോ വാങ്ങി 10+2 പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലെ ഒരു വർഷത്തെ എൽ.എൽ.എം പ്രോഗ്രാം പ്രവേശനത്തിന് 50 ശതമാനം മാർക്കോടെയും പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം മാർക്കോടെയും അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ എൽ.എൽ.ബി ബിരുദ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം .
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ നൽകുന്നതിനും www.consortiumofnlus.ac.in വെബ്സൈറ്റ് സന്ദർശിക്കുക
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...