ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II / എക്സിക്യൂട്ടീവ് തസ്തികയിൽ അവസരം. രണ്ടായിരം ഒഴിവുകളാണുള്ളത്. ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 9 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. പ്രായപരിധി 18 മുതൽ 27 വയസ് വരെയാണ് . SC / ST വിഭാഗങ്ങൾക്കു 5 വർഷത്തെയും ഒബിസി വിഭാഗങ്ങൾക്കു 3 വർഷത്തെയും വയസ് ഇളവുണ്ട്. വിവാഹമോചനം നേടിയ സ്ത്രീകൾക്കും വിധവകൾക്കും 35 വയസ് വരെ അപേക്ഷിക്കാം . ഭിന്നശേഷിക്കാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ലാ. മൂന്നു ഘട്ടങ്ങളായാണ് ഉദ്യോഗാർഥികളുടെ തിരഞ്ഞെടുപ്പ് . കേരളത്തിൽ ആദ്യ ഘട്ടത്തിൽ ഏഴു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. അപേക്ഷ ഓൺലൈനായാണ് നൽകേണ്ടത്. വിശദവിവരങ്ങളും അപേക്ഷ അയക്കാനുള്ള ലിങ്കും www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...