ന്യൂഡല്‍ഹി: ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി പ്രോഗ്രാമിലേക്ക് വി.സി.ഐ നടത്തുന്ന അഖിലേന്ത്യാ ക്വാട്ട അലോട്ട്മെന്റ് ഡിസംബര്‍ 31 മുതല്‍ ആരംഭിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് www.vcicounseling.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. നീറ്റ്, യു.ജി റാങ്ക് പരിഗണിച്ചായിരിക്കും സെലക്ഷന്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
