എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

Dec 28, 2020 at 6:34 pm

Follow us on

കോട്ടയം: ഒന്നാം സെമസ്റ്റര്‍ ബി.പി.ഇ.എസ്.(നാലു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം-2019 അഡ്മിഷന്‍ റഗുലര്‍/2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ ജനുവരി 12 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഡിസംബര്‍ 29 വരെയും 525 രൂപ പിഴയോടെ ഡിസംബര്‍ 30 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഡിസംബര്‍ 31 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിളിന് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

  1. രണ്ടാം സെമസ്റ്റര്‍ ബി.പി.ഇ.എസ്.(നാലു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം-2018 അഡ്മിഷന്‍ റഗുലര്‍/2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ ജനുവരി 13 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഡിസംബര്‍ 29 വരെയും 525 രൂപ പിഴയോടെ ഡിസംബര്‍ 30 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഡിസംബര്‍ 31 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
  2. അഞ്ചാം സെമസ്റ്റര്‍ ബി.പി.ഇ.എസ്.(2017 അഡ്മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷ ജനുവരി 14 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഡിസംബര്‍ 29 വരെയും 525 രൂപ പിഴയോടെ ഡിസംബര്‍ 30 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഡിസംബര്‍ 31 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.

പരീക്ഷകള്‍ മാറ്റി

  1. 2020 ഡിസംബര്‍ 29, 30, 31 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ എല്‍.എല്‍.ബി. പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് .
  2. 2020 ഡിസംബര്‍ 29ന് ഉച്ചകഴിഞ്ഞ് നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ (2013 അഡ്മിഷന് മുന്‍പുള്ള പ്രവേശനം) ബിരുദ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷാ ഫലം

  1. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ 2020 ജനുവരി, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എ. ആന്ത്രോപ്പോളജി(സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
  2. സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ 2020 ഓഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ബിഹേവിയറല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍(പാര്‍ട്ട്‌ടൈം- സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രയോഗിക പരീക്ഷ
2020 നവംബറില്‍ നടന്ന നാലാം വര്‍ഷ ബി.ഫാം പരീക്ഷയുടെ പ്രായോഗിക പരീക്ഷ ജനുവരി 14 വരെ പുതുപ്പള്ളി സിപാസ്, ചെറുവാണ്ടൂര്‍ സിപാസ് എന്നിവിടങ്ങളില്‍ നടക്കും.

പി.ജി. പ്രവേശനം

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തരബിരുദ പ്രവേശനത്തിന് എസ്.സി/എസ്.ടി. വിഭാഗത്തിനായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഡിസംബര്‍ 30ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. സര്‍വകലാശാലയ്ക്ക് നല്‍കേണ്ട ഫീസ് ഓണ്‍ലൈനായി അടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം കോളജില്‍ എത്തി ട്യൂഷന്‍ ഫീസടക്കം അടച്ചാണ് പ്രവേശനം നേടേണ്ടത്. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. മുന്‍ അലോട്ട്‌മെന്റുകളില്‍ എസ്.സി./എസ്.ടി. വിഭാഗത്തില്‍ താല്‍ക്കാലിക പ്രവേശനം നേരിയവരടക്കം എല്ലാവരും നിശ്ചിത സമയത്തിനകം അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ സ്ഥിരപ്രവേശനം നേടണം. സ്ഥിരപ്രവേശനം നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.

സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ 2020 അഡ്മിഷന്‍ എം.എ. ആന്ത്രോപ്പോളജി പ്രോഗ്രാമില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങളില്‍ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 30ന് രാവിലെ 11ന് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഓഫീസില്‍ എത്തണം.

\"\"

Follow us on

Related News