കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി) തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 5ന് രാവിലെ 11ന് ബയോഡാറ്റ, ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ഹാജരാക്കണം.
യോഗ്യത
- എം.ബി.ബി.എസ്, എം.ഡി(ജി&ഒ) ആണ് അടിസ്ഥാന യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡി.എന്‍.ബി (ജി&ഒ) യോഗ്യതയുള്ളവരെ പരിഗണിക്കും.
- ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം
- പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന