ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രി പ്രവേശനത്തിന് ഒറ്റ പരീക്ഷയിലൂടെ അഡ്മിഷന്‍ നടത്തുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ. ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് കാരണം വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ നേരിടുന്ന സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനാണ് ഇത്തരത്തില്‍ ഒറ്റ പ്രവേശന പരീക്ഷ നടത്തുന്നത്. ദേശിയ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുക. ഓരോ വര്‍ഷവും രണ്ട് തവണ പ്രവേശന പരീക്ഷ നടത്തും. അതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ സാധിക്കും. പൊതു പരീക്ഷയ്ക്ക് ഒപ്പം വിഷയ കേന്ദ്രീകൃത പരീക്ഷയും ഉണ്ടാകും. ഇതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്ന് യു.ജി.സി ചെയര്‍പേഴ്സണ്‍ അറിയിച്ചു.
