എം.ജി സര്‍വകലാശാല; കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഒരൊഴിവാണുള്ളത്. മാസം 30000 രൂപ ലഭിക്കും. വിശദവിവരം സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ജനുവരി നാലിന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി രജിസ്ട്രാര്‍ 2 (ഭരണം), മഹാത്മാഗാന്ധി സര്‍വകലാശാല, പി.ഡി.ഹില്‍സ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷയില്‍ മൊബൈല്‍ ഫോണ്‍ നമ്പരും, ഇമെയില്‍ വിലാസവും ഉള്‍പ്പെടുത്തണം.

Share this post

scroll to top