ബി.എസ്‌സി നഴ്‌സിങ് സ്പോട്ട് അലോട്ട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് കോളജുകളിൽ ഒഴിവുള്ള പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റുകളിലെ പ്രവേശനത്തിന് ‌ഇന്ന് സ്പോട്ട് അലോട്ട്‌മെന്റ്. മലമ്പുഴ (ഫോൺ:0491-2815333), പള്ളുരുത്തി (0484-2231530) കോളജുകളിൽ ഈ അധ്യയനവർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്. വിവരങ്ങൾ www.simet.in ൽ ലഭ്യമാണ്. സീറ്റ് ആവശ്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഫീസ് സഹിതം അതത് കോളജുകളിൽ നേരിട്ട് ഹാജരാകണം. അപേക്ഷ ഫീസായ 600 രൂപ അതത് കോളജിൽ അടയ്ക്കണം. പ്രവേശന യോഗ്യത സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം ആയിരിക്കും. പ്രവേശനം ഒഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കും.

Share this post

scroll to top