പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എയ്ഡഡ് അധ്യാപകരുടെ ശമ്പളം ഇനി വൈകില്ല: പ്രിൻസിപ്പൽമാർക്ക് നേരിട്ട് ശമ്പള ബിൽ സമർപ്പിക്കാം

Dec 22, 2020 at 5:15 pm

Follow us on

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബിൽ അതത് സ്ഥാപന മേധാവികൾക്ക്  നേരിട്ട്  ട്രഷറിയിൽ സമർപ്പിച്ച് ശമ്പളം വാങ്ങുവാനുള്ള അധികാരം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

ഇതുവഴി സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ശമ്പളം എല്ലാ മാസവും രണ്ടാം പ്രവർത്തി ദിവസം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.

നിലവിൽ spark മുഖാന്തരം തയ്യാറാക്കുന്ന ശമ്പള ബില്ലുകൾ അതാത് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാക്കുകയും പരിശോധനകൾക് ശേഷം അംഗീകാരം ലഭിക്കുന്ന ബില്ലുകൾ ട്രെഷറിയിൽ ഹാജരാക്കി ശമ്പളം ലഭ്യമാകുന്ന രീതിയാണ് ഉള്ളത്. ഇത് കാലതാമസത്തിന് ഇടയാക്കിയിരുന്നു. മാസത്തിന്റെ പകുതിയോട് കൂടി മാത്രമാണ് പലയിടത്തും ശമ്പളം ലഭ്യമായിരുന്നത്.

ഈ ഉത്തരവ്  മൂലം ഓഫീസുകളിൽ തിരക്ക്  കുറയുന്നതോടു കൂടി  മറ്റു സേവനങ്ങൾ കൃത്യമായി ലഭിക്കും. ഇനിമേൽ ജീവനക്കാരുടെ  പെൻഷൻ, ക്ഷാമ്ബത്ത, ഇൻക്രെമെന്റ്, പ്രൊമോഷൻ, ഇവ സമയബന്ധിതമായി  ലഭിക്കുന്നതിനും ഓഡിറ്റ് കൃത്യമായി നടത്തുവാനും കഴിയും.

എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. സ്കൂൾ ജീവനക്കാർക്ക് പുറമേ എയ്ഡഡ് ആർട്സ് & സയൻസ് കോളജുകൾ, എഞ്ചിനിയറിംഗ് കോളജുകൾ, എയ്ഡഡ് പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലെ  പതിനയ്യായിരത്തോളം   അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

\"\"

Follow us on

Related News