ന്യൂഡല്‍ഹി: നവംബര്‍ 30ന് മുന്‍പ് പിജി കോഴ്സുകളിലേക്ക് അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനം റദ്ദാക്കുമ്പോള്‍, അവർക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്ന് യുജിസി. അഡ്മിഷന് റദ്ദാക്കിയാലും മുഴുവന്‍ ഫീസും അടയ്ക്കണമെന്ന സര്‍വകലാശാലയുടെ നടപടിക്കെതിരെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് യു.ജി.സി ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഡിസംബര്‍ 31നുള്ളില്‍ പ്രവേശനം റദ്ദാക്കുകയാണെങ്കില്‍ പ്രോസസിങ് ഫീസ് ഇനത്തില്‍ 1,000 രൂപയോ അതില്‍ താഴെയോ ഈടാക്കാമെന്നും യുജിസി വ്യക്തമാക്കി.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...