[kc_row use_container=\”yes\” force=\”no\” column_align=\”middle\” video_mute=\”no\” _id=\”210643\”][kc_column width=\”12/12\” video_mute=\”no\” _id=\”431928\”][kc_column_text]
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം ഇനി പി.എസ്.സി.വഴി. ഇത്തരത്തിൽ നിയമനം നടത്തുന്നതിനുള്ള
നടപടികൾ ആരംഭിക്കാൻ സർക്കാർ നിർദേശിച്ചു. ആദ്യമായി സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ നടപടി തുടങ്ങി. ശുപാർശ പരിഗണിച്ച് വിവിധ വകുപ്പുകൾക്കുകീഴിലെ സ്ഥാപനങ്ങളിൽ നിയമനചട്ടം രൂപവത്കരിക്കാനും സ്റ്റാഫ് ഫിക്സേഷൻ നടത്താനും ആസൂത്രണ സാമ്പത്തികകാര്യവകുപ്പ് നിർേദശംനൽകി. സംസ്ഥാനത്ത് ആകെ 130 പൊതുമേഖലാസ്ഥാപനങ്ങൾ ആണ് ഉള്ളത്. 46 സ്ഥാപനങ്ങൾ വ്യവസായവകുപ്പിന് കീഴിലുള്ളതാണ്. ആകെ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷനുകളും കമ്പനികളുമാണ്. പല സ്ഥാപനങ്ങളിലും അഡ്മിനിസ്ട്രേറ്റീവ് തലത്തിലെ നിയമനം നേരത്തെ തന്നെ പി.എസ്.സി.വഴിയാക്കിയിട്ടുണ്ട്. മറ്റുതസ്തികകളിലെ നിയമനമാണ്
ഇനി നികത്താനുള്ളത്. ടൂർഫെഡ്, ഹൗസ് ഫെഡ്, ടെക്സ് ഫെഡ് തുടങ്ങിയ ഫെഡറേഷനുകളിലും നിയമനചട്ടത്തിന് അംഗീകാരമായിട്ടില്ല. ഇതിനുള്ള നടപടികളും വേഗത്തിലാക്കും.
[/kc_column_text][/kc_column][/kc_row]