പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

എം.ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

Dec 21, 2020 at 7:31 pm

Follow us on

കോട്ടയം: തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ എം.എഫ്.എ. പ്രവേശനത്തിന് അപേക്ഷിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും. പ്രാക്ടിക്കല്‍, എഴുത്ത് പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അക്കാദമിക മെരിറ്റിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി നാലിന് നടക്കും. ജനുവരി അഞ്ച്, ആറ് തീയതികളില്‍ അഭിമുഖം നടക്കും. റാങ്ക് പട്ടിക ജനുവരി ഏഴിന് പ്രസിദ്ധീകരിക്കും. പ്രവേശനം ജനുവരി 18, 19 തീയതികളില്‍ നടക്കും. ജനുവരി 25ന് ക്ലാസുകള്‍ ആരംഭിക്കും. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും

പ്രാക്ടിക്കല്‍

2019 നവംബറില്‍ നടന്ന ബി.കോം ഓഫ് കാമ്പസ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജനുവരി ഏഴ്, എട്ട് തിയതികളില്‍ മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം എത്തണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍

മഹാത്മാഗാന്ധി സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തില്‍ യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. പിഴയില്ലാതെ ജനുവരി ഏഴുവരെയും 1050 രൂപ പിഴയോടെ ജനുവരി എട്ടുമുതല്‍ 11 വരെയും 2100 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 12 മുതല്‍ 13 വരെയും അപേക്ഷിക്കാം. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പേയ്‌മെന്റ് സംബന്ധിച്ച അന്വേഷണങ്ങളും പരാതികളും techsupport@mgu.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0481-2733681, 2731325, 2733455 (ബി.കോം), 2733427 (എം.എ., എം.കോം, എം.എസ് സി.), 2733365 (ബി.എ., ബി.കോം, എം.കോം). വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

ജോബ് പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ നല്‍കി
തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒന്നിപ്പിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ സംസ്ഥാന ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കിയതായി രജിസ്ട്രാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പേര്, ജനന തീയതി, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന മിഷന് കീഴിലുള്ള കെ.എ.എസ്.ഇ.യ്ക്ക് നല്‍കിയത്.

\"\"

Follow us on

Related News