തിരുവനന്തപുരം: കോവിഡ് മൂലം പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ 28 വരെ നീട്ടി. മാര്‍ച്ച് 2020 ലെ നാലാം സെമസ്റ്റര്‍ ബി.എ/ ബി.എസ്.സി/ ബി.കോം. സി.ബി.സി.എസ്.എസ്/ സി.ആര്‍, നാലാം സെമസ്റ്റര്‍ പി.ജി (എം.എ/ എം.എസ്.സി/ എം.കോം) ജൂലൈ 2020 എന്നീ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ മുന്‍പാകെ നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.
