പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച്‌ 17 മുതൽ

Dec 17, 2020 at 12:45 pm

Follow us on


തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച്‌ 17 ന് ആരംഭിക്കും. മുഖ്യമന്ത്രിയുട അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരീക്ഷകൾ മാർച്ച്‌ 17ന് ആരംഭിച്ച് 30ന് അവസാനിക്കും. പൊതുപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി ഇന്ന് മുതൽ 10,12 ക്ലാസുകളിലെ അധ്യാപകർ 50% എന്ന കണക്കിൽ സ്കൂളുകളിൽ ഹാജരായി തുടങ്ങും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ക്ലാസുകൾ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. 9 വരെയുള്ള ക്ലാസുകൾ നിലവിലെ ഓൺലൈൻ സംവിധാനത്തിൽ നടക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഫസ്റ്റ് ബെൽ ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും തുടർപഠനവും സ്കൂള്‍തലത്തില്‍ നടത്തുന്നതിന് സൗകര്യം ഒരുക്കും. ജനുവരി ഒന്ന് മുതൽ ഇതിന് സൗകര്യം ഒരുക്കും. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും മാതൃകാപരീക്ഷകളും സ്കൂള്‍തലത്തില്‍ നടത്തും. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാനും സൗകര്യം ഒരുക്കും.

\"\"
\"\"

Follow us on

Related News