കൊച്ചി: കോവിഡ് പ്രതിസന്ധിയിലും സി.ബി.എസ്.ഇ സ്കൂളുകള്‍ അധിക ഫീസ് ഈടാക്കുന്നുവെന്ന പരാതിയില്‍ ഡി.ഇ.ഒമാര്‍ പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രക്ഷിതാക്കള്‍ നല്കിയ ഹര്‍ജി കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സി.ബി.എസ്.ഇ സ്കൂളുകള്‍ അധിക ഫീസ് ഈടാക്കുന്നുണ്ടോയെന്ന് കണ്ടെത്തുമെന്നും സ്കൂളുകളുടെ വരവ് ചെലവുകള്‍ പരിശോധിച്ച് 2021 ജനുവരി 24 നകം ഡി.ഇ.ഒമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സി.ബി.എസ്.ഇ സ്കൂളുകള്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അധിക ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.