തേഞ്ഞിപ്പലം: 2020-21 അധ്യയന വര്‍ഷത്തേക്ക് സ്വാശ്രയ കോളജുകളില്‍ പുതുതായി അഫിലിയേഷന് നല്കിയ ബിരുദ, ബിരുദനാന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ഇതിനായി ലേറ്റ് രജിസ്ട്രേഷന് ഉള്‍പ്പെടെ ക്യാപ് രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും 18 മുതല്‍ 26 വരെ അതാത് കോളജുകളില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. കോഴ്സുകളുടെ വിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകരായ വിദ്യാര്‍ത്ഥികളുടെ മെറിറ്റ് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് 28-ന് അതാത് കോളജുകളില്‍ പ്രസിദ്ധീകരിക്കും. 29, 30 തീയതികളില്‍ പ്രവേശനം നടത്തുകയും 31-ന് ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യും.
പരീക്ഷ
- കാലിക്കറ്റ് സര്‍വകലാശാല അറബിക്, ബോട്ടണി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, എഡ്യുക്കേഷന്‍, ഇംഗ്ലീഷ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മലയാളം, മാത്തമറ്റിക്സ്, നാനോ സയന്‍സ് ആന്റ് ടെക്നോളജി, ഫിസിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സംസ്കൃതം, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, വുമണ്‍സ് സ്റ്റഡീസ്, സുവോളജി വിഷയങ്ങളുടെ ഡിസംബര്‍ 2019 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫയിംഗ്, കോഴ്സ് വര്‍ക്ക് പരീക്ഷകള്‍ 2021 ജനുവരി 5, 6 തിയതികളില്‍ നടക്കും.
- ഹിന്ദി പഠനവിഭാഗത്തില്‍ 2018 പ്രവേശനം എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്സ്ലേഷന് നാലാം സെമസ്റ്റര്‍ വൈവാവോസി 21-ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് 0494 2407392, 7252, 9447006200 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
- വിദൂര വിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്ട്രേഷന് 3, 4 സെമസ്റ്റര്‍ എം.കോം., അവസാന വര്‍ഷ എം.എസ്.സി. മാത്തമറ്റിക്സ്, എം.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, സാന്‍സ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, സാന്‍സ്ക്രിറ്റ് സാഹിത്യ സ്പെഷ്യല്‍, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ് ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈടേബിള് പ്രകാരം 30-ന് ആരംഭിക്കും.
പരീക്ഷാ ഫലം
- ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക് 2004 സപ്ലിമെന്ററി 2010, 2011 പ്രവേശനം, 2012 സ്കീം റഗുലര്‍, സപ്ലിമെന്ററി, 2012 മുതല്‍ 15 വരെ പ്രവേശനം ഡിസംബര്‍ 2019
പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2. 2018 പ്രവേശനം, സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല 18-ന് നടത്തുന്ന പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. നവംബര്‍ 2020 പരീക്ഷകള്‍ക്ക് ഗവണ്മെന്റ് ബ്രണ്ണന്‍ കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പരീക്ഷക്ക് ഹാജരാകണം.
ട്യൂഷന് ഫീസ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ്.സി., ബി.കോം., ബി.ബി.എ. രണ്ട്, മൂന്ന് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ഫീസ് അടക്കുന്നതിനുള്ള നോട്ടീസ് പ്രസിദ്ധീകരിച്ചു. കോവിഡ് മഹാമാരി കണക്കിലെടുത്ത് നാല് ഗഡുക്കളായി അടക്കുന്നതിനുള്ള അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2407356, 7494