ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 21 മുതല്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്.സി,എസ്.ടി,ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട പുരുഷന്മാര്ക്കാണ് തസ്തികയിലേക്ക് അപേക്ഷിക്കാനാവുക. 60 ശതമാനം മാര്‍ക്കോടെ ബിരുദം പാസായവരായിരിക്കണം അപേക്ഷകര്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

0 Comments