തിരുവനന്തപുരം: പ്ലസ് ടു പഠിക്കുന്നവര്‍ക്ക് സി.ബി.എസ്.ഇ നല്കുന്ന ഒറ്റപ്പെണ്‍കുട്ടി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ഡിസംബര്‍ 21 വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ളവര്‍ക്ക് www.cbse.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. സ്കോളര്‍ഷിപ്പ് പുതുക്കാനുള്ളവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ജനുവരി എട്ടിനകം സമര്‍പ്പിക്കണം. 2020 ലെ പത്താം ക്ലാസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങി പ്ലസ് വണ്‍, പ്ലസ്ടുവിന് സി.ബി.എസ്.ഇ. സ്കൂളില്‍ പഠിക്കുന്നവരാകണം അപേക്ഷകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...