കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഒന്നാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഡിസംബര്‍ 15ന് വൈകീട്ട് നാലിനകം പ്രവേശനം കണ്‍ഫേം ചെയ്യണം. കണ്‍ഫേം ചെയ്യാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. തുടര്‍ അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
ബിരുദപ്രവേശനം
എം.ജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ ബിരുദ പ്രോഗ്രാമുകളിലേക്കും ഈ അക്കാദമിക വര്‍ഷത്തേക്ക് അനുവദിച്ച നവീന പ്രോഗ്രാമുകളിലേക്കും ബി.വോക് പ്രോഗ്രാമിലേക്കും ഏകജാലകം വഴിയുള്ള പ്രവേശനത്തിന് ഡിസംബര്‍ 17ന് വൈകീട്ട് നാലുവരെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ നല്‍കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും എന്ന www.cap.mgu.ac.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസടയ്ക്കാതെ ഓപ്ഷനുകള്‍ പുതുക്കാം. നിലവിലെ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷന്‍ ലിങ്കില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പറും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുക്കി നല്‍കാം. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ സൂക്ഷിച്ചുവയ്ക്കണം. ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യണം. നേരത്തെ നല്‍കിയ അപേക്ഷയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്തി പുതുതായി ഓപ്ഷന്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. പ്രിന്റൗട്ട് സര്‍വകലാശാലയില്‍ നല്‍കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭിക്കും.
സര്‍വകലാശാല തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ പ്രവേശനം നടക്കും. കോളജുകള്‍ ഡിസംബര്‍ 23നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണം. ഡിസംബര്‍ 23ന് പ്രവേശന നടപടികള്‍ അവസാനിക്കും.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സില്‍ എസ്.സി. വിഭാഗത്തില്‍ നാലും എസ്.ടി. വിഭാഗത്തില്‍ രണ്ടും സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ഡിസംബര്‍ 17ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0481-2731037, 7907460611. എം.ജി. സര്‍വകലാശാല അംഗീകരിച്ച ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി., ബി.സി.എ. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് മുഖ്യവിഷയമായുള്ള ബിരുദമാണ് യോഗ്യത.
പരീക്ഷകള്‍ മാറ്റി
മഹാത്മാഗാന്ധി സര്‍വകലാശാല ഡിസംബര്‍ 17 മുതല്‍ 23 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
വൈവാവോസി
2019 നവംബറില്‍ നടന്ന എം.ബി.എ. ഓഫ് റും കാമ്പസ് പരീക്ഷയുടെ പ്രൊജക്ട് മൂല്യനിര്‍ണയം/വൈവാവോസി പരീക്ഷകള്‍ ഡിസംബര്‍ 21, 22 തീയതികളില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടക്കും. പരീക്ഷയ്ക്ക് നേരിട്ട് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 18നകം eb-ar11@mgu.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കണം. മൂല്യനിര്‍ണയത്തിനായി പ്രോജക്ട് sibyzac@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം.
അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍
മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബി.എഡ്. പ്രവേശനത്തിന് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റിനായി ഡിസംബര്‍ 15 വരെ ഓണ്‍ലൈനായി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചശേഷം റദ്ദായിപ്പോയവര്‍ക്കും നിശ്ചിതസമയത്ത് പ്രവേശനം നേടാത്തവര്‍ക്കുമായാണ് പ്രത്യേക അലോട്ട്‌മെന്റ്. സ്ഥിരപ്രവേശനം എടുത്തവര്‍ ഒന്നാം പ്രത്യേക അലോട്ട്‌മെന്റില്‍ അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിച്ചാല്‍ പുതിയ അലോട്ട്‌മെന്റില്‍ നിര്‍ബന്ധമായും പ്രവേശനമെടുക്കണം. മുന്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. സ്ഥിരപ്രവേശനം എടുത്തവര്‍ ശ്രദ്ധിച്ചുമാത്രം ഒന്നാം പ്രത്യേക അലോട്ട്‌മെന്റില്‍ ഓപ്ഷന്‍ നല്‍കുക.
ക്രിസ്മസ് അവധി ഡിസംബര്‍ 17 മുതല്‍ 28 വരെ
ക്രിസ്മസ് അവധിക്കായി കോളജുകള്‍ ഡിസംബര്‍ 17ന് അടയ്ക്കും. ഡിസംബര്‍ 28ന് തുറക്കും.