പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നാഷ്ണല്‍ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാല ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

Dec 12, 2020 at 6:02 pm

Follow us on

ന്യൂഡല്‍ഹി: ഗാന്ധിനഗറിലെ നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാല മാസ്റ്റേഴ്‌സ്, ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ https://nfsu.ac.in/admission എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 31 നകം അപേക്ഷ നല്‍കണം.

  1. എം.എസ്.സി ഫൊറന്‍സിക് ഒഡൊന്റോളജി പ്രോഗ്രാമിലേക്ക് 55 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗക്കാര്‍ക്ക് 50 ശതമാനം) ബി.ഡി.എസ്. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം.
  2. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹ്യുമാനിറ്റേറിയന്‍ ഫൊറന്‍സിക് പ്രോഗ്രാമിലേക്ക് 50 ശതമാനം മാര്‍ക്കോടെ സയന്‍സ്, ഫാര്‍മസി, വെറ്ററിനറി, ഡന്റിസ്ട്രി അല്ലെങ്കില്‍ മറ്റ് അനുബന്ധ ആരോഗ്യശാസ്ത്ര വിഷയത്തിലെ ബാച്ചിലര്‍ ബിരുദം/തുല്യ യോഗ്യത വേണം.

3.ഫൊറന്‍സിക് നഴ്‌സിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെ നഴ്‌സിങ്ങില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷം ആണ്.

\"\"

Follow us on

Related News