ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ അപേക്ഷയില്‍ പിഴവ് സംഭവിച്ചതുമൂലം പ്രവേശനം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് എന്‍ജിനിയറിങ്ങില്‍ താല്‍ക്കാലിക പ്രവേശനം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനിടെ , അപേക്ഷ പിന്‍വലിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതിനാലാണ് ജെഇഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സിദ്ധാന്ത് ബത്രക്ക് സീറ്റ് നഷ്ടമായത്. സീറ്റ് അനുവദിക്കണമെന്ന ആവശ്യവുമായി ഐഐടിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ബോംബെ ഹൈക്കോടതിയും ഈ ആവശ്യം നിരസിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലിക പ്രവേശനം ഉറപ്പ് വരുത്തണമെന്ന് ഐഐടിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് ശീതകാല അവധിക്കുശേഷം വീണ്ടും പരിഗണിക്കും.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...